Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GstDepartment

ജി​എ​സ്ടി ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും വി​ജി​ല​ൻ​സ് റെ​യ്ഡ്; 14 ല​ക്ഷം രൂ​പ​യും ഡോ​ള​റും പി​ടി​ച്ചെ‌‌​ടു​ത്തു

കൊ​ച്ചി: അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വും ക്ര​മ​ക്കേ​ടു​മെ​ന്ന പ​രാ​തി​യി​ൽ കൊ​ച്ചി​യി​ലെ ജി​എ​സ്‌​ടി ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലും വീ​ടു​ക​ളി​ലും വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​ജ​നി രാ​ജ​ന്‍റെ പ​ച്ചാ​ളം ഇ​ര​ട്ട​ക്കു​ള​ങ്ങ​ര​യി​ലെ വീ​ടു​ക​ളി​ലും തേ​വ​ര​യി​ലെ ഓ​ഫീ​സി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പെ​ടാ​ത്ത പ​ണ​വും ഡോ​ള​റും പി​ടി​ച്ചെ‌‌​ടു​ത്തു.

ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 14 ല​ക്ഷം രൂ​പ​യും 788 യു​എ​സ് ഡോ​ള​റും പി​ടി​ച്ചെ​ടു​ത്ത​താ​യി വി​ജി​ല​ൻ​സ് അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത വി​ദേ​ശ​നാ​ണ്യ​ത്തി​ന് ഇ​ന്ത്യ​ൻ രൂ​പ​യി​ൽ ഏ​ക​ദേ​ശം 75,000 രൂ​പ മൂ​ല്യ​മു​ണ്ടെ​ന്നും വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച രാ​വി​ലെ 7.45ഓ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ നേ​ര​ത്തെ ത​ന്നെ വി​ജി​ല​ൻ​സി​ന് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ​നി​ന്ന് വാ​റ​ന്‍റ് വാ​ങ്ങി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ ചി​ല ബാ​ർ ഹോ​ട്ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​എ​സ്‌​ടി ഇ​ട​പാ​ടു​ക​ളി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യ വി​വ​ര​ങ്ങ​ളും വി​ജി​ല​ൻ​സി​ന് ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2014 മു​ത​ൽ 2024 വ​രെ​യു​ള്ള പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടേ​മു​ക്കാ​ൽ കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യി വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഈ ​ക​ണ്ടെ​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി വി​ജി​ല​ൻ​സ് കോ​ട​തി വാ​റ​ന്‍റ് അ​നു​വ​ദി​ച്ച​ത്.

Latest News

Corehub Up